Wednesday, 26 November 2014

വാട്ട്‌സ്ആപ്പ് ഇനി കംപ്യൂട്ടറിലും ഉപയോഗിക്കാം

     
          വാട്‌സ് ആപ്പ് എന്തെന്നറിയാത്ത മലയാളികളും അടുത്ത ദിവസങ്ങളില്‍ വാട്‌സ് ആപ്പ് എന്തെന്നറിഞ്ഞു..എന്നാല്‍ മൊബൈല്‍ഫോണുകളുടെ കുത്തകയായിരുന്ന വാട്ട്‌സ്ആപ്പ് ഇനി കംപ്യൂട്ടറിലും ഉപയോഗിക്കാം. എക്‌സ്പി, വിന്‍ഡോസ് വിസ്റ്റവിന്‍ഡോസ്7, വിന്‍ഡോസ്8, വിന്‍ഡോസ് 8.1 ഓഎസുകളില്‍ ആന്‍ഡ്രോയിഡ് ആപ്പുകളെ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നു നോക്കാം. ആദ്യം ആന്‍ഡ്രോയിഡ് ഇമുലേറ്റര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ബ്ലൂസ്റ്റാക് ആപ്പ് പ്ലയര്‍ എന്നു കണ്ടാല്‍ അതുതന്നെ തെരഞ്ഞെടുക്കാം. മൊബൈല്‍ഫോണും അരികിലുണ്ടാവണം. സെറ്റപ്പ് ഫയര്‍ റണ്‍ ചെയ്യുക. ഈ സമയം ആപ്പ് സ്റ്റോര്‍ ആക്‌സസും ആപ്പ് നോട്ടിഫിക്കോഷനുമൊക്കെ ആവശ്യപ്പെടും. ശരി ശരി എന്നു ക്ലിക്ക് ചെയ്യുക ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഇവയൊക്കെയും പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. ഇന്‍സ്റ്റലേഷന്‍ പ്രോസസ് പൂര്‍ത്തിയാകുമ്പോള്‍ മിനിറ്റുകള്‍ എടുത്തേക്കാം. ഇന്റര്‍വെല്‍..
                    ഫൈനല്‍ റണ്ണില്‍ ബ്ലൂസ്റ്റാക് ഫുള്‍സ്‌ക്രീന്‍മോഡിലേക്കു മാറും. ഈസമയം, വാട്ട്‌സ്ആപ്പിന്റെ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു ഡബിള്‍ക്ലിക്ക് ചെയ്യണം. ബ്ലൂസ്റ്റാക്ക് ആപ്പ് പ്ലയറിലേക്കാണ് വാട്ട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഡൗണ്‍ലോഡ് പൂര്‍ത്തിയായാല്‍ ബ്ലൂസ്റ്റാക്കില്‍ ആപ്പുകളുടെ ഒരു നീണ്ട നിരതന്നെ പ്രത്യക്ഷപ്പെടും. ഇവയില്‍ വാട്ട്‌സ് ആപ്പുമുണ്ടാകും. മൊബൈല്‍ നമ്പര്‍ നല്കി ആപ്പ് വെരിഫൈ ചെയ്യാം. ഇനി അഞ്ചുമിനിറ്റ് ഇടവേള. മൊബൈലില്‍ എസ്എംഎസ് എത്തിയാല്‍ ആദ്യഘട്ടം പൂര്‍ത്തിയായി.


    അടുത്തഘട്ടം വോയിസ് വേരിഫിക്കേഷന്‍ സൗകര്യത്തെക്കുറിച്ചുള്ള ഓര്‍മിപ്പെടുത്തലാണ്. കോള്‍മീ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം. ഇനി ഒരു കോള്‍ പ്രതീക്ഷിക്കാം. വേരിഫിക്കേഷന്‍ കോഡ് ഇംഗ്ലീഷില്‍ ഓര്‍മിപ്പിക്കാനാണ് ഈ വിളി. കോഡ് നമ്പര്‍ ലഭിച്ചാല്‍ വാട്ട്‌സ്ആപ്പില്‍ എന്റര്‍ ചെയ്യാം. പിസിയിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ പേരുവിവരങ്ങള്‍ കാണില്ല. ടോപ് റൈറ്റ് കോണ്‍ടാക്ട് ലിസ്റ്റില്‍ എന്റര്‍ ചെയ്തു ടൈപ്പ് ചെയ്തുതന്നെചേര്‍ക്കണം. ഇവയൊക്കെയും ലോക്കല്‍ സേവാണ്. അതിനാല്‍ മറ്റു ഡിവൈസുകളില്‍ ലിസ്റ്റ് കാണില്ല. ഏതെങ്കിലും ഗ്രൂപ്പില്‍ അംഗമാണെങ്കിലും അതും കാണില്ല. ഗ്രൂപ്പ് അഡ്മിന്റെ സഹായത്തോടെ വീണ്ടും ആഡ് ചെയ്യുകയാണ് ഏക മാര്‍ഗം. ഇനി ധൈര്യമായി സന്ദേശങ്ങള്‍ അയച്ചുതുടങ്ങാം.




                     ഒരുകാര്യംകൂടി. മൊബൈലിലും പിസിയിലും ഒരേസമയം വാട്ട്‌സ് ആപ്പ് ഉപയോഗിക്കാനാവില്ല. ഡെസ്‌ക്‌ടോപ്പില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന മെസേജുകള്‍ നിലയ്ക്കും. പിസിയില്‍നിന്നു മൊബൈലിലേക്ക് വാട്ട്‌സ്ആപ്പ് ജോലികള്‍ കൈമാറുന്ന കുറഞ്ഞ സമയം 20 മിനിറ്റാണ്. വീണ്ടും വീണ്ടും ഡിവൈസുകള്‍ മാറിയാല്‍ കാലതാമസമുണ്ടാകും. ഇനി തീരുമാനിക്കാം, വാട്ട്‌സ് ആപ്പ് പിസിയില്‍ വേണോ അതോ മൊബൈലില്‍വേണോ എന്ന്. ഇരുപതു മിനിറ്റ് സമയമുണ്ട്...



Share your visions:
ahammedashhar@gmail.com

1 comment: